---
title: "വടകരയില്‍ വീടു കയറി ആക്രമണം നടത്തിയ രണ്ട് ബി.ജെ.പി പ്രവര്‍ത്തകര്‍ അറസ്റ്റില്‍"
english_title: "Two BJP activists arrested"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/29380/Two BJP activists arrested"
published_at: "2022-03-02T17:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/621f563746002_Picsart_22-03-02_17-03-28-531.jpg"
keywords: []
---

# വടകരയില്‍ വീടു കയറി ആക്രമണം നടത്തിയ രണ്ട് ബി.ജെ.പി പ്രവര്‍ത്തകര്‍ അറസ്റ്റില്‍

> **Lead Summary:** വടകര : വടകരയില്‍ വീടു കയറി ആക്രമണം നടത്തിയ രണ്ട് ബി.ജെ.പി പ്രവര്‍ത്തകര്‍ അറസ്റ്റില്‍. പുതുപ്പണം കൊക്കഞ്ഞാത്ത് ശ്രീലക്ഷ്മിയില്‍ വാടകക്ക് താമസിക്കുന്ന വടകര താഴെ അങ്ങാടി സ്വദേശി അബ്ദുല്‍ നാസറിനും കുടുംബത്തിനും നേരെയാണ് അക്രമമുണ്ടായത്

## Article Content

വടകര : വടകരയില്‍ വീടു കയറി ആക്രമണം നടത്തിയ രണ്ട് ബി.ജെ.പി പ്രവര്‍ത്തകര്‍ അറസ്റ്റില്‍. പുതുപ്പണം കൊക്കഞ്ഞാത്ത് ശ്രീലക്ഷ്മിയില്‍ വാടകക്ക് താമസിക്കുന്ന വടകര താഴെ അങ്ങാടി സ്വദേശി അബ്ദുല്‍ നാസറിനും കുടുംബത്തിനും നേരെയാണ് അക്രമമുണ്ടായത്

തിങ്കളാഴ്ച രാത്രി ഏഴരയോടെ ഒരു സംഘം ആളുകള്‍ വീട്ടിലെത്തി വാതിലിന് മുട്ടുകയും ഭീഷണി മുഴക്കി ആക്രമിക്കുകയുമായിരുന്നു. രണ്ടു സ്ത്രീകളും രണ്ടു മക്കളുമാണ് ഈ സമയം വീട്ടില്‍ ഉണ്ടായിരുന്നത്. ഇതോടെ വീട്ടില്‍ താമസിക്കുന്ന അബ്ദുല്‍ നാസര്‍ വീട്ടുടമയെ വിവരം അറിയിച്ചു. സംഭവ സ്ഥലത്തെത്തിയ വീട്ടുടമ കുട്ടോത്ത് എളമ്പിലാട്ട് സുഗുണന്‍, മകന്‍ അമല്‍, സുഗുണന്റെ സുഹൃത്ത് ലക്ഷ്മി നിവാസില്‍ ബാബു എന്നിവര്‍ക്കാണ് അക്രമത്തില്‍ പരിക്കേറ്റത്.

ഗുരുതര പരിക്കേറ്റ മൂവരേയും സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.സംഭവത്തില്‍ പുതുപ്പണം കൊക്കഞ്ഞാത്ത് റോഡില്‍ പുത്രാളം വീട്ടില്‍ ശ്യാം മോഹന്‍ (29), നെടുങ്കുനിയില്‍ അഖില്‍ (23) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. പരിക്കേറ്റവരെ കെ.കെ. രമ എം.എല്‍.എ സന്ദര്‍ശിച്ചു.പ്രതികള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് കെ.കെ. രമ ജില്ല പൊലീസ് മേധാവിയോട് ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/29380/Two BJP activists arrested)